തൃശൂർ: വനം വകുപ്പ് ശബരിമലയെ കാണുന്നത് അയ്യപ്പന്റെ പൂങ്കാവനമായാണെന്ന് വ്യക്തമാക്കി മന്ത്രി കെ.രാജു. അത് അങ്ങനെതന്നെ പരിപാലിക്കാനാണ് വകുപ്പിന് താൽപര്യമെന്നും അയ്യപ്പനും അതാണിഷ്ടമെന്നും അദ്ദേഹം പറയുകയുണ്ടായി. ശബരിമല മാസ്റ്റർ പ്ലാനിൽ പരാമർശിക്കുന്ന ഭൂമിയല്ലാതെ കൂടുതൽ വിട്ടുകൊടുക്കേണ്ടെന്നാണ് കോടതിയുടെയും നിർദേശം. തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിലപാടുകളോടു പ്രതികരിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments