കോടതിക്ക് അകത്ത് വളരെ നിശബ്ദമായ അന്തരീക്ഷം , രണ്ട് പ്രതികളുടെ കേസില്‍ ജഡ്ജി ആര്‍.ഡബ്ല്യു ബസാര്‍ഡ് വിധി പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ചുറ്റും അധികം ആളൊന്നുമില്ല. പോലീസും ഇല്ലെന്ന് ചുരുക്കം. പെട്ടെന്നാണ് 2 പ്രതികള്‍ക്കെതിരേയും ജഡ്ജി പ്രതികൂലമായി വിധി പ്രസ്താവന നടത്തിയത്. കേട്ടതും കേല്‍ക്കാത്തതിന്‍റെയും പാതി രണ്ടെണ്ണവും കൂടി ഒറ്റ ഒരോട്ടം.
ജഡ്ജിയും മറ്റ് അഭിഭാഷകരും എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ അല്‍പ്പസമയം നിശ്ചലചിത്തരായി. അല്‍പ്പം കഴിഞ്ഞ് ആരും പ്രതീക്ഷിക്കാത്ത ഒരു സംഭവം അവിടെ അരങ്ങേറി. ഇട്ടിരുന്ന കോട്ട് ഊരി കസേരയില്‍ ഇട്ടിട്ട് സാക്ഷാല്‍ ജഡ്ജി തന്നെ പ്രതികളെ പിന്തുടര്‍ന്ന് കൊണ്ട് പുറത്തേക്ക് ഒാടി . ഒരുത്തനെ താഴത്തെ നിലയില്‍ നിന്ന് ജഡ്ജി പിടികൂടി.മറ്റൊരുത്തന്‍ ഒാടി കോടതി വളപ്പ് വരെ എത്തിയിരുന്നു. അവനേയും വിട്ടില്ല ഒാടിച്ചിട്ട് പിടികൂടി നമ്മുടെ സ്പോര്‍ട്സ് മാന്‍ സ് പിരി റ്റുളള ജഡ്ജി.ആര്‍.ഡബ്ല്യു ബസാര്‍ഡ്
അമേരിക്കയിലെ വാര്‍ത്താചാനലാണ് ജഡ്ജിയുടെ സാഹസികത പുറംലോകത്തിനായി പങ്ക് വെച്ചത്. വാഷിങ്ടണിലെ വിൻലോക്കിലായിരുന്നു സംഭവം. കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് ഇവര്‍ക്ക് ജഡ്ജി ശിക്ഷ നല്‍കി. സുരക്ഷാ വീഴ്ച വരുത്തിയതിന് പോലീസിനെ ശാസിക്കുകയും ചെയ്തു.
Post Your Comments