Latest NewsIndia

വന്‍ തിരിച്ചടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍

ന്യൂഡല്‍ഹി•തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു.

ദളിത്‌ നേതാവും മുന്‍ എം.എല്‍.എയും എം.പിയുമായിരുന്ന പ്രേംചന്ദ് ഗുഡ്ഡുവാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി നേതാക്കളായ നരേന്ദ്ര സിംഗ് തോമര്‍, താവര്‍ചന്ദ് ഗെലോട്ട്, കൈലാഷ് വിജയ്‌വര്‍ഗിയ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രേംചന്ദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് സമ്പന്നര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ദളിതരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും കുറിച്ച് അവര്‍ക്ക് ആശങ്കയില്ലെന്നും പ്രേംചന്ദ് പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ്‌ സിംഗിന്റെ അടുത്തയാളായിരുന്ന പ്രേംചന്ദ് പാര്‍ട്ടിയില്‍ താന്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നതില്‍ അസന്തുഷ്ടനായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ പ്രേംചന്ദോ അദ്ദേഹത്തിന്റെ മകനോ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് സൂചന.

230 അംഗ നിയമസഭയില്‍ നവംബര്‍ 28 ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button