തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിളളയുടെ കോണ്‍ഗ്രസ് ബിയും എന്‍സിപിയും ലയനത്തിന് ഒരുങ്ങുന്നു . ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം എന്‍ സിപി ദേശീയാധ്യക്ഷന്‍ ശരത് പവര്‍ ഉടന്‍ നടത്തും. കേരളത്തിലുളള എന്‍സിപി നേതാക്കള്‍ ദേശീയതലത്തില്‍ ജനറല്‍സെക്രട്ടറി പ്രഭുല്‍പട്ടേലുമായി മുംബൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് ലയന തീരുമാനമായിരിക്കുന്നത്.
ലയനത്തില്‍ പാര്‍ട്ടിക്കുളളില്‍ എതിരഭിപ്രായമെന്നും തന്നെയില്ലെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ലയനശേഷം എല്‍ഡിഎഫിനുള്ളില്‍ ലോക്സഭാസീറ്റിന് അവകാശവാദം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments