
കൊല്ലം: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെബി ഗണേഷ് കുമാറിന് ആശ്വാസം. സ്വത്തുക്കള്‍ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ അച്ഛന്‍ ആര്‍ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഒപ്പ് വ്യാജമെന്നായിരുന്നു ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ ദാസിന്റെ വാദം. ഈ വാദംതള്ളുന്നതാണ് റിപ്പോര്‍ട്ട്. കൊട്ടാരക്കര മുന്‍സിഫ് കോടതി വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയിരുന്നു. ഇന്നലെ ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. ഈ ഒപ്പുകളെല്ലാം ആര്‍. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തല്‍.
Read Also: യുഎഇ-ഇന്ത്യ വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇടിവ്: പ്രവാസികള്‍ക്ക് ആശ്വാസം
ആര്‍. ബാലകൃഷ്ണപിള്ള നേരത്തെ ബാങ്കിടപാടുകളില്‍ നടത്തിയ ഒപ്പുകള്‍, കേരള മുന്നോക്ക ക്ഷേമ കോര്‍പറേഷനില്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകള്‍, തിരഞ്ഞെടുപ്പുകള്‍ക്ക് നോമിനേഷന്‍ നല്‍കിയപ്പോഴുള്ള ഒപ്പുകള്‍ എന്നിവ ഫൊറന്‍സിക് സംഘം പരിശോധിച്ചു. അങ്ങനെയാണ് വില്‍പത്രത്തിലെ ഒപ്പും എല്ലാം ഒന്നാണെന്ന് കണ്ടെത്തിയത്.
ഈ തര്‍ക്കത്തിന്റെ പേരിലാണ് ആദ്യ രണ്ടര വര്‍ഷം മന്ത്രി സ്ഥാനത്തു നിന്ന് കെ.ബി.ഗണേഷ്‌കുമാറിനെ മാറ്റി നിര്‍ത്തിയത്. മുഖ്യമന്ത്രിയ്ക്ക് ഉഷാ മോഹന്‍ദാസ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രി സ്ഥാനം നല്‍കാന്‍ മുഖ്യമന്ത്രിയും ആദ്യം മടിച്ചത്. പിന്നീട് ഘടകകക്ഷികളുടെ ധാരണപാലിക്കാന്‍ ഇടതുമുന്നണി തയ്യാറായപ്പോഴാണ് രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രി സ്ഥാനം ഗണേഷ്‌കുമാറിനു ലഭിച്ചത്.
Post Your Comments