തിരുവനന്തപുരം: ശമ്പളം വൈകുമെന്ന് ആശങ്കവേണ്ട യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കാര്യങ്ങളുടെ ഏകോപനത്തിനായി ട്രഷറി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രഷറി ഇന്ന് രാത്രി ഒന്‍പത് മണിവരെ പ്രവര്‍ത്തിക്കും.
ഇന്ന് ട്രഷറിയിലെത്തുന്ന മുഴുവന്‍ ബില്ലുകളും ഇന്നുതന്നെ പാസാക്കും. ട്രഷറികളില്‍ ഹെല്പ് ഡെസ്ക് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
സാലറി ചലഞ്ചിനോട് നോ പറഞ്ഞ ഓഫീസുകളുടെ ശമ്പള ബില്ലുകളാണ് വൈകിയത്. ശമ്പള വിതരണത്തിന്റെ ആദ്യ ദിനം അയ്യായിരത്തോളം ബില്ലുകള്‍ മാത്രമാണ് മാറിയത്. സാലറി ചലഞ്ചില്‍ സുപ്രീം കോടതി ഉത്തരവ് വന്നത് ഒക്ടോബര്‍ 29നും ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചത് 31നുമാണ് അതിന്റെ അടിസ്ഥാനത്തില്‍ ധനവകുപ്പിന്റെ സര്‍ക്കുലര്‍ ഇറങ്ങാന്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞിരുന്നു. ഇതാണ് പലയിടത്തും ശമ്പള വിതരണം പ്രതിസന്ധിയിലാക്കിയത്.
സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കേണ്ടതില്ലെന്നും, അത് അവരെ അപമാനിക്കുന്നതിനു തുല്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments