പത്തനംതിട്ട: പത്തനംതിട്ട ജില്ല നാളെ മുതല്‍ പോലീസ് വലയത്തിലായിരിക്കുമെന്ന് പത്തനംതിട്ട എസ് പി. മണ്ഡല-മകരവിളക്ക് പൂജകള്‍ക്കായി നട തുറക്കാനിരിക്കുന്ന ശബരിമലയിലും ശക്തമായ പോലീസ് കാവലുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പമ്പയിലും നിലയ്ക്കലിലും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. ചിത്തിരആട്ടത്തിരുനാള്‍ വിശേഷാല്‍ പൂജകള്‍ക്കായി നട തുറക്കുന്ന നവംബർ അഞ്ചിന് നിരവധി യുവതികള്‍ ശബരിമല ദർശനത്തിന് എത്താൻ സാധ്യതയുള്ളതിനാലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. നാല് മേഖലകളിലായി തിരിഞ്ഞാണ് സുരക്ഷ ഒരുക്കുന്നത്. വടശേരിക്കര മുതല്‍ സന്നിധാനം വരെയാണ് നാല് മേഖലകളായി തിരിച്ചിരിക്കുന്നത്.
Post Your Comments