തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് നിർദേശം. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റേതാണ് നിര്‍ദ്ദേശം. മഹാത്മാ ഗാന്ധിയുടെ ഒഴികെയുള്ള ചിത്രങ്ങള്‍ പുരാവസ്തു വകുപ്പിലേക്ക് കൈമാറ്റം ചെയ്യണമെന്നും നിർദേശമുണ്ട്.
സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥാപന മേലധികാരിയുടെ പ്രവര്‍ത്തന കാലയളവ് തുടര്‍ച്ചയായി എഴുതിവെക്കുന്നതിന് മുൻപ് എല്ലാ മുന്‍ഗാമികളുടേയും പേര്, പ്രവര്‍ത്തന കാലയളവ് എന്നിവ കൃത്യമായി പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഏതെങ്കിലും മഹത് വ്യക്തിയുടെ പേരിലാണ് സ്ഥാപനം അറിയപ്പെടുന്നതെങ്കില്‍ വകുപ്പ് മേലധികാരിയുടെ അനുമതിയോടെ അദ്ദേഹത്തിന്റെ ഫോട്ടോ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്
https://www.youtube.com/watch?v=Cqt3zfqsLAA
Post Your Comments