തൃശൂർ: സർക്കാർ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന സംഘടിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. സംഭവം അന്വേഷിക്കാൻ സബ് കളക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നു എന്നായിരുന്നു പരാതി. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഇതിന് നേതൃത്വം നൽകിയത്.
ആഴ്ചകൾക്ക് മുമ്പ് ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാർത്ഥന നടന്നതെന്നും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് ജീവനക്കാരോട് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ നിർദേശിച്ചിരുന്നുവെന്നും പറയുന്നു. ഓഫീസിലെ ചൈൽഡ് ലൈൻ പ്രവർത്തകർക്കും പ്രാർഥനയി പങ്കെടുക്കേണ്ടി വന്നു.
ഓഫീസർ ചുമതലയേറ്റതുമുതൽ ഓഫീസിൽ നെഗറ്റീവ് എനർജി ആണെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. . ഒടുവിൽ പ്രാർത്ഥന നടത്താൻ ചൈൽഡ് ലൈൻ പ്രവർത്തകരിൽ ഒരാൾ ളോഹ ധരിച്ച് ബൈബിളുമെടുത്ത് പ്രാർത്ഥന നടത്തിയെന്നുമാണ് ശിഷു ക്ഷേമ ഓഫീസർക്കെതിരായ പരാതി.
ഈ ഓഫീസർ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച് മൂന്ന് ജീവനക്കാർ അടുത്തിടെ ജോലി രാജിവച്ച് ഓഫീസിൽ നിന്ന് വിട്ടുപോയിരുന്നു.
Post Your Comments