തിരുവനന്തപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പ്രത്യേക ട്രെയിന്‍

തിരുവനന്തപുരം•ദീപാവലി പ്രമാണിച്ച് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും രമേശ്വരത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. കൊല്ലം , പുനലൂര്‍, തെങ്കാശി വഴിയാണ് സര്‍വീസ്. നവംബര്‍ 5 തിങ്കളാഴ്ച വൈകുന്നേരം 7.15 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06060) രാത്രി 8.50 ന് കൊല്ലത്തും 10.15 ന് പുനലൂരിലും രാവിലെ 7.45 ന് രമേശ്വരത്തും എത്തിച്ചേരും.

കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ആര്യങ്കാവ് ഹാള്‍ട്ട്, ചെങ്കോട്ട, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.

ഈ ട്രെയിനിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ നവംബര്‍ 3 ന് രാവിലെ 8.00 മുതല്‍ ആരംഭിക്കും.

Share
Leave a Comment