CricketLatest NewsSports

മഹേന്ദ്ര സിംഗ് ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കെ പരസ്യ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

മുംബൈ : ഒരു കാലത്ത് ഇന്ത്യയുടെ മികച്ച ക്രിക്കറ്ററായിരുന്നു മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി. എന്നാല്‍ ഇപ്പോള്‍മോശം ഫോം തുടരുന്ന മഹേന്ദ്ര സിംഗ് ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കെ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്ത് വന്നു,

ധോണി ഇപ്പോഴും ഇന്ത്യന്‍ ടീമിലെ അഭിവാജ്യഘടകമാണെന്നാണ് വിരാട് പറഞ്ഞത്. ട്വന്റി-20 ടീമില്‍ നിന്ന് മഹിയെ ഒഴിവാക്കാന്‍ താനോ രോഹിത് ശര്‍മ്മയോ ആവശ്യപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഞാന്‍ പങ്കാളിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ധോണിയെ ട്വന്റി-20 ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് സെലക്ടര്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഈ തീരുമാനമെടുക്കും മുമ്പ് ധോണിയുമായി ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. റിഷഭ് പന്തിനെ പോലുള്ള താരങ്ങളുടെ കടന്നു വരവിനായി മഹി വഴിമാറി കൊടുക്കുകയായിരുന്നുവെന്നും കോഹ്ലി വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ശേഷമാണ് മാധ്യമങ്ങളോട് ധോണി വിവാദത്തില്‍ കോഹ്ലി നിലപാടറിയിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ മഹി കളിക്കുമോ എന്ന കാര്യത്തില്‍ സംശയം തുടരുമ്പോഴാണ് ടീമിലെ അഭിവാജ്യഘടകമാണ് ധോണിയെന്ന് കോഹ്ലി പരസ്യമായി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button