തിരുവനന്തപുരം: സജ്ജു സാംസണ് കേരള മണ്ണിലെ ക്രിക്കറ്റാരാധകരുടെ ആരാധക സങ്കല്‍പ്പം. ഒാപ്പണിങ്ങ് ബാറ്റിങ്ങിലും ഒപ്പം ഒരു പന്ത് പോലും കെെയ്യില്‍ നിന്ന് ചോരാതെ കെെകളില്‍ വിദഗ്ദമായി അമര്‍ത്തുന്ന തെളിഞ്ഞ പരിശീലനമികവിന്റെ കായികതാരം. അതെ സജ്ജു സാംസണ് കാത്തിരിക്കുകയാണ് വരാന്‍ പോകുന്ന രജ്ജി ട്രോഫിയില്‍ ബാറ്റിങ്ങിലും കീപ്പിങ്ങിലും ഒരേപോലെ തിളങ്ങുവാനായി. ഇതോടൊപ്പം തന്നെ ടീമിലെ മറ്റെല്ലാ അംഗങ്ങളും കളത്തിലിറങ്ങാന്‍ സജ്ജരാണെന്നും സജ്ജു അറിയിച്ചു. കോച്ച് ഡേവ് വാട്മോര്‍, ടീം മാനേജ്മെന്റ് തുടങ്ങിയവരെല്ലാം തന്നെ പൂര്‍ണ്ണമായ പിന്തുണയാണ് തനിക്കും ടീമിനും നല്കിക്കൊണ്ടിരിക്കുന്നത്.
ഇത്തവണത്തെ കളി തികച്ചും വ്യത്യസ്തമാണ്. ലീഗ് റൗണ്ടില്‍ എട്ട് മത്സരങ്ങളായിട്ടായിരിക്കും കളി നടക്കുക. ഇതില്‍ നാല് മല്‍സരങ്ങള്‍ നടക്കുന്നത് നാട്ടില്‍ വെച്ചായിരിക്കും എന്ന പ്രത്യേകതയും ഉണ്ട്. അതിലെല്ലാം വിജയിക്കാന്‍ കഴിയുമെന്ന പരിപൂര്‍ണ്ണ വിശ്വാസത്തിലാണ് താനും ടീമും എന്ന് സജ്ജു ആഗ്രഹം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ ക്വാര്‍ട്ടര്‍ വരെ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നു. ഇത്തവണ അതിലും ഉയര്‍ന്ന തട്ടിലേക്ക് ഉയരുന്നതിനായി കഠിന പ്രയത്നം ചെയ്യുമെന്നും സജ്ജു അറിയിച്ചു.
Post Your Comments