ന്യൂഡല്‍ഹി : മീടുവിനെ കുറിച്ച് ദേശീയ വനിതാ കമ്മീഷന് രേഖാ ശര്‍മ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാത്രിക്രമങ്ങള് തുറന്നു പറയുന്ന കാംപെയ്നാണ് ‘മി ടൂ’. നിരവധി പേര് ഈ കാംപെയിനിലൂടെ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തി. ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തുമ്പോഴും കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാത്രം പര്യാപ്തമല്ല നമ്മുടെ നിയമങ്ങളെന്ന് ദേശീയ വനിതാ കമ്മീഷന്.
തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരെ നിയമങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ശിക്ഷ നല്കാന് സാധിക്കില്ലെന്നും കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ വ്യക്തമാക്കി.
സമൂഹത്തിലെ പല ഉന്നതര്‍ക്കുമെതിരെ സ്ത്രീകള്‍ മീടൂ ആരോപണവുമായി രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് രേഖാ ശര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments