Latest NewsNewsIndia

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗിനെതിരെ ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ : ഇയാള്‍ സ്ത്രീകള്‍ക്ക് ഭീഷണി

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗിനെതിരെ ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ. ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് മോശം സന്ദേശം അയച്ച സംഭവത്തില്‍ മീ ടൂ ആരോപണ വിധേയനായ ചരണ്‍ജിത് സിംഗ് ചന്നി സ്ത്രീകള്‍ക്ക് ഭീഷണിയായി മാറുമെന്ന് അവര്‍ പറഞ്ഞു. ‘ മീ ടൂ ആരോപണത്തില്‍പ്പെട്ട ഒരാളാണ് മുഖ്യമന്ത്രിയായതെന്ന് ഓര്‍ക്കണം. അതും ഒരു വനിത നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖ്യമന്ത്രി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ചന്നിയെ പുറത്താക്കണം’ -രേഖ ശര്‍മ ആവശ്യപ്പെട്ടു.

Read Also : കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ 90 % : ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

2018 ല്‍  ചന്നിക്കെതിരെ ഉയര്‍ന്ന മീടു ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രേഖ ശര്‍മയുടെ വിമര്‍ശനം. ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്കു മോശം സന്ദേശം അയച്ചെന്ന ആരോപണമാണ് ഉയര്‍ന്നത്. ആരോപണം ഉന്നയിച്ച സ്ത്രീ ചന്നിക്കെതിരെ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം മേയില്‍ പഞ്ചാബ് വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചതോടെ കേസ് വീണ്ടും ഉയര്‍ന്നുവന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button