
കൊച്ചി : സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചതിനു പിന്നില്‍ ഇപ്പോഴത്തെ ഭക്ഷണശീലങ്ങളെന്ന് നടി ഷീല . അതിനുള്ള കാരണങ്ങളും നടി വെളിപ്പെടുത്തി.
ആദ്യ കാലത്ത് സ്ത്രീകള്‍ക്കെതിരായി ഇത്തരം ആക്രമണങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് ഷീല പറഞ്ഞത്. മാറിയ ഭക്ഷണ ശീലങ്ങള്‍ കാരണം ഹോര്‍മോണിലുണ്ടായ മാറ്റം ഇന്ന് മനുഷ്യനെ ആകെ മാറ്റി. ഇന്നത്തെ പുരുഷന്‍ 90 ശതമാനം മനുഷ്യനും 10 ശതമാനം മൃഗവുമായി മാറിയിരിക്കുന്നുവെന്നാണ് താരം അഭിപ്രായപ്പെടുന്നത്.
ധാരാളം മരങ്ങളും പച്ചപ്പും ഉണ്ടായിരുന്ന ആദ്യ കാല ഷൂട്ടിങ് ലൊക്കേഷനുകളില്‍ ശാന്തിയും സമാധാനവും ഉണ്ടായിരുന്നതായും ഷീല പറഞ്ഞു. അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു
Post Your Comments