ന്യൂഡല്‍ഹി: പുരുഷന്‍മാര്‍ക്ക് നീതി ലഭിയ്ക്കണമെന്ന ആവശ്യവുമായി മീടുവിനെതിരെ തെരുവില്‍ പ്രതിഷേധം. രാജ്യത്ത് ‘മെന്‍ ടൂ’ മൂവ്മെന്റിനു പിന്തുണയുമായി ആക്ടിവിസ്റ്റ് ബര്‍ക്ക ട്രെഹ്നാന്‍ അടക്കമുള്ളവരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ‘മീ ടൂ’വിന്റെ പേരില്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങളില്‍പ്പെട്ടവര്‍ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായാണ് ബര്‍ക്കയുടെ നേതൃത്വത്തില്‍ ഒരു സന്നദ്ധസംഘടന തെരുവിലിറങ്ങിയത്.
ഇന്ത്യാ ഗേറ്റ് മുതല്‍ രാജ്പഥ് വരെയുള്ള മേഖലയിലാണ് ഇവര്‍ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ചത്.
ഞാനൊരു പുരുഷനാണ്, എനിക്ക് അഭിമാനത്തോടെ ജീവിക്കണം. കുറ്റകൃത്യത്തിന് ലിംഗഭേദമില്ല തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായി ആയിരുന്നു പ്രതിഷേധം. വനിതാ കമ്മീഷനു സമാനമായി പുരുഷന്മാര്‍ക്കും കമ്മീഷന്‍ രൂപീകരിക്കണമെന്ന് ആരോപണങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. പുരുഷ കമ്മീഷന്‍ വന്നുകഴിഞ്ഞാല്‍ ഈ പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരമാകുമെന്നും ബര്‍ഖ അഭിപ്രായപ്പെട്ടു.
Post Your Comments