ബഹ്റിന് : ഒാണ്‍ലെെനായി ഇപ്പോള്‍ ആവശ്യമുളള എന്തും വാങ്ങിക്കാം എന്നതിന് പുറമേ നമ്മുടെ പഴയ സാധനങ്ങള്‍ കിട്ടാവുന്ന നല്ല വിലക്ക് വില്‍ക്കാമെന്ന അവസരം കൂടി ഇപ്പോള്‍ ദൂരെയല്ലാതെയായിരിക്കുകയാണ്. ഇവിടെ ഈ ഒാണ്ലെെനിലൂടെ ക്രിസ് ജോണ്സണ് ക്യാമറ വില്ക്കാനിട്ട കാര്യമാണ് പറഞ്ഞുവരുന്നത്. ഒാണ്‍ലെെനില്‍ ക്യാമറ വില്ക്കാനിട്ടതിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിദേശ വാട്ട്സാപ്പ് നമ്പരില്‍ നിന്ന് സന്ദേശവും എത്തി. നെെജീരിയന്‍ ആണെന്നും പറഞ്ഞാണ് പരിചയം സ്ഥാപിക്കുന്നത്. തുടര്‍ന്ന് നെെജീരിയക്കാരനും നമ്മുടെ ക്രിസും കൂടി പൂര ഇംഗ്ലീഷ് ചാറ്റ്. വായിച്ചാല്‍ ചിരിച്ച് മരിക്കും.
നെെജീരിയക്കാരന്റെ ആദ്യ സമീപനത്തില്‍ തന്നെ ക്രിസിന് അസുഖം മനസിലായി. പറ്റിപ്പിക്കല് കക്ഷിയാണെന്ന് മനസിലാക്കിയ ക്രിസ് പിന്നീട് നെെജീരിയക്കാരന്‍ കൊടുത്ത മറു പറ്റിക്കല്‍ വാട്ട്സാപ്പ് ചാറ്റിലൂടെ തന്നെ വായിച്ച് രസിക്കേണ്ട കാര്യമാണ്. ചെറുപ്പം തൊട്ടുതന്നെ ക്രിസ് ലാലേട്ടന്റെ പക്കാ ഫാനാണ്. നെജീരിയക്കാരന് വാല് പൊക്കുന്നതെന്തിന് എന്ന് ദീര്‍ഘവീക്ഷണത്തിലൂടെ മനസിലാക്കിയ ക്രിസിന്റെ നീക്കമെല്ലാം അതായത് ചാറ്റിങ്ങെല്ലാം ലാലേട്ടന്റെ സിനിമയും ഡയലോഗും വെച്ചുളളതായിരുന്നു.നെെജീരിയക്കാരെ വിശ്വസിപ്പിക്കാനായി ക്രിസ് ലാലേട്ടന്റെ സിനിമയായ രാവണപ്രഭുവിനെ കൊറിയര്‍ സര്‍വ്വീസാക്കി.. ഇട്ട പേര് കേല്‍ക്കണോ.. രാവണപ്രഭു കൊറിയര്‍ സര്‍വ്വീസ്. എഇത് വെച്ച് ക്രിസ് ഒരു പടപ്പന്‍ ലെറ്റര്‍ ഹെഡും അങ്ങോട്ട് പെടച്ചു. അത് കണ്ടാ നിങ്ങള്‍ ഞെട്ടും.. പറയാന്‍ പോണ പൂരം ഇനി പറയണ്ടല്ലോ.. നേരിട്ട് വായിച്ച് ചിരിച്ച് മരിച്ചോളിന്…
https://www.facebook.com/ChrisJohnsonOffline/posts/10156816233962930
Post Your Comments