തിരുവനന്തപുരം: ആരാധകരെല്ലാം കാര്യവട്ടം ഏകദിനത്തിനു കാത്തു നില്‍ക്കുമ്പോള്‍ മറ്റൊരു ആഗ്രഹമാണ് പട്ടം പത്മരാഗത്തില്‍ മിനി സതീഷിനുള്ളത്. കോഹ്‌ലിയുടെ കടുത്ത ആരാധികയായ ഇവര്‍ക്ക് കോഹ്‌ലിയെ കാണുക എന്നതിലുപരി ഇന്ത്യന്‍ ക്യാപറ്റനു താന്‍ കാത്തുവച്ച സമ്മാനം നല്‍കുക എന്നതാണ്. 13-ാം വയസ്സില്‍ തുടങ്ങിയ വര നാല്‍പത് വര്‍ഷം പിന്നിട്ടെങ്കിലും ഇതാദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ ചിത്രം വരച്ചത്. അതും കോഹ്‌ലിയുടെ.
മകന്‍ ശ്രീഹരിയിലൂടെയാണു ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടത്. ഇപ്പോള്‍ ക്രിക്കറ്റിനെക്കാള്‍ ആരാധന കോഹ്ലിയോടാണെന്നും മിനി പറയുന്നു. ഞാന്‍ വരച്ച ഈ ചിത്രം വിരാട് കോഹ്ലിക്കു സമ്മാനിക്കാന്‍ എന്താണു മാര്‍ഗം? നേരില്‍ കാണാന്‍ അവസരം ലഭിക്കില്ലെന്നറിയാം. പക്ഷേ, ചിത്രം അദ്ദേഹത്തിന്റെ പക്കല്‍ എത്തിക്കാന്‍ കഴിയില്ലേ? എന്നും മിനി ചോദിക്കുന്നു. ചിത്രത്തിനു പുറമേ ഹാന്‍ഡ് എംബ്രോയിഡറിയിലും കോഹ്ലിയുടെ രൂപം മിനി തുന്നി ചേര്‍ത്തിട്ടുണ്ട്. പയിന്റിങ് പ്രദര്‍ശനത്തിനുള്ള തിരക്കിനിടെ ഒറ്റ ദിവസം കൊണ്ടാണ് മിനി ചിത്രം തയ്യാറാക്കിയത്.
കഴിഞ്ഞ തവണ താരം എത്തിയപ്പോഴും ഇതേ ആവശ്യവുമായി പലരെയും സമീപിച്ചെങ്കിലും നടന്നില്ല. കെസിഎ ഭാരവാഹികള്‍ മനസ്സുവച്ചാല്‍ ഈ ചിത്രം കോഹ്ലിയുടെ പക്കല്‍ എത്തില്ലേ? എന്നും മിനി പ്രത്യാശ പ്രകടിപ്പിച്ചു.
Post Your Comments