Latest NewsIndia

കോണ്‍ഗ്രസിനകത്ത് നേതാക്കളുടെ തമ്മിലടിയും തെറിവിളിയും : രാഹുല്‍ ഗാന്ധി കലിപ്പില്‍

ഭോപ്പാല്‍ : കോണ്‍ഗ്രസിനകത്ത് നേതാക്കളുടെ തമ്മിലടിയും തെറിവിളിയും. മധ്യപ്രദേശ് കോണ്‍ഗ്രസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുതിര്‍ന്ന നേതാക്കളായ ജോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിംഗും തമ്മിലാണ് വാക്പോര് ശക്തമായിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിനായി എത്തിയപ്പോഴാണ് ഭിന്നത രൂക്ഷമായത്. ഇവര്‍ സീറ്റിനെ ചൊല്ലിയാണ് പോര് തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പരസ്യമായ തെറിവിളികള്‍ക്കും കോണ്‍ഗ്രസ് നേതൃത്വം സാക്ഷിയായി. ഇവര്‍ രണ്ടു പേരെയുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി രാഹുല്‍ ഏര്‍പ്പാടാക്കിയത്. ഇരുവരും തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ നിര്‍ദേശിച്ചതാണ് പോരിലേക്ക് നയിച്ചത്. അതേസമയം രാഹുല്‍ ഗാന്ധി ഇരുവരോടും യോഗത്തില്‍ വച്ച് കയര്‍ത്തു സംസാരിച്ചുവെന്നാണ് സൂചന.

പ്രശ്നം പരിഹരിക്കാന്‍ അശോക് ഗെലോട്ട്, വീരപ്പ മൊയ്ലി, അഹമ്മദ് പട്ടേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയെയും രാഹുല്‍ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാവില്ലെന്ന രാഹുലിന്റെ പ്രസ്താവനയും പ്രശ്നങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ജോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കുന്നതിനോട് ദിഗ്വിജയ് സിംഗിന് താല്‍പര്യമില്ലായിരുന്നു. ഇത് കാരണമാണ് തന്നെ പരിഗണിക്കാതിരുന്നതെന്നാണ് സിന്ധ്യ കരുതിയിരിക്കുന്നത്. അതേസമയം സിന്ധ്യ കാരണമാണ് പാര്‍ട്ടിയില്‍ താന്‍ ഒതുക്കപ്പെട്ടത് എന്നാണ് ദിഗ്വിജയ് സിംഗ് കരുതുന്നത്. താന്‍ നിര്‍ദേശിക്കുന്ന 57 പേര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്ന് നേരത്തെ ദിഗ്വിജയ് സിംഗ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button