ന്യൂഡല്‍ഹി: പാക്കിസ്ഥാനോടുെ ചൈനയോടും ശക്തമായ എതിര്‍പ്പുയര്‍ത്തി ഇന്ത്യ. പാകിസ്ഥാനിലെ ലാഹോറില്‍ നിന്ന് ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലേയ്ക്കുള്ള ബസ് സര്‍വീസ് തുടങ്ങുന്നതിനെതിരെയാണ് ഇന്ത്യയുടെ പ്രതിഷേധം. ശനിയാഴ്ചയാണ് ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്.
പാക് അധീനതയിലുള്ള കശ്മീരിലൂടെയാണ് ബസ് സര്‍വീസ്. എന്നാല്‍ ഈ പദ്ധതി പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നാണ് ഇന്ത്യയുടെ ആരോപണം.
പാക് ചൈന സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ബസ് സര്‍വീസ് ആരംഭിക്കുന്നതെങ്കിലും ഇന്ത്യയുടെ നിലപാട് ഇതിനെതിരെയാണ്. ബസ് സര്‍വീസ് കടന്നുപോകുന്ന സ്ഥലം ഇന്ത്യയുടേതാണെന്നും പാകിസ്താന്‍ അത് നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.
Post Your Comments