തനിക്കെതിരെ കേസ് ഫയല്‍ ചെയ്ത വ്യക്തിയുടെ കാലുപിടിച്ച് ബിജെപി എംഎല്.എ മഹാരാഷ്ട്രയിലാണ് സംഭവം. പൂനെയിലെ ഹദസ്പറിലെ എംഎല്‍എ യോഗേഷ് ടൈല്കറിനെതിരെ പരാതി നല്കിയ രവീന്ദ്ര ബാരറ്റ് എന്നയാളുടെ കാല് എംഎല്‍എ പിടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
എംഎല്‍എ, സഹോദരന് സഹോദരന് ചേതന്‍, ഗണേഷ് കാംതെ എന്നിവര്‍ ചേര്‍ന്ന് ഹദാസ്പൂരിലെ ഒരു പ്രദേശത്ത് ഇന്റര്‍നെറ്റിനായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ അനുമതി ലഭിക്കുന്നതിനായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് രവീന്ദ്ര നല്കിയ പരാതി. സെപ്തംബര്‍ എട്ടിന് ടൈല്ക്കറിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ പരാതിയുമായി താന്‍ കോണ്ട്വ പൊലീസ് സ്റ്റേഷനെ സമീപിച്ചെന്നും രവീന്ദ്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് എംഎല്‍എയെ സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും സ്റ്റേഷനില്‍ വരാതെ ഒരു കൂട്ടുകാരനുമൊത്തെ റെസ്റ്റോറന്റിലെത്തിയ എംഎല്‍എ തന്റെ തെറ്റിന് കാലു പിടിച്ച് മാപ്പു പറയുകയായിരുന്നെന്ന് പരാതിക്കാന് വ്യക്തമാക്കി. അതേസമയം കേസ് ഫയല്‍ ചെയ്യുന്നതിന് മുമ്പാണ് രവീന്ദ്രയെ കണ്ടതെന്നും തനിക്കെതിരെ വ്യാജ കേസ് കെട്ടിച്ചമയ്ക്കരുതെന്ന് അപേക്ഷിക്കുകയാണ് ഉണ്ടായതെന്നുമാണ് എംഎല്‍എ ടൈലേക്കര് വിശദീകരിക്കുന്നത്
.
22 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് എംഎല്‍എ പദവിയിലെത്തിയതെന്നും വ്യാജ കേസ് തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് പറയുക മാത്രമായിരുന്നെന്നും ടൈലേക്കര് പറഞ്ഞു. തന്നെക്കാള്‍ മുതിര്‍ന്ന വ്യക്കിയായതിനാല് പോകാന്നേരം പാദം വന്ദിച്ചതാണെന്നും എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ താന്‍ തയ്യാറല്ലെന്ന് അറിയിച്ചിരുന്നെന്ന് രവീന്ദ്ര വ്യക്തമാക്കി. ഇപ്പോള്‍ എംഎല്‍എക്കെതിരെ അന്വേഷണം നടത്തേണ്ട പൊലീസ് തനിക്കെതിരെ അന്വേഷണം നടത്തുകയാണെന്നും ഇയാള്‍ പറയുന്നു
Post Your Comments