തിരുവനന്തപുരം: കരമന സ്വദേശിയായ ക്വാറി ഉടമ എസ് ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ നിർണായക തെളിവുകളുമായി സിസിടിവി ദൃശ്യങ്ങള്‍. തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയില്‍ തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിള പടംതാലുമൂടുള്ള പെട്രോള്‍ പമ്ബിന് സമീപത്ത് നിർത്തിയിട്ട കാറിൽ കൊല്ലപ്പെട്ട രീതിയിൽ ഇന്ന് രാവിലെയാണ് ദീപുവിനെ കണ്ടെത്തിയത്. ഡ്രൈവർ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിച്ച് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിന്റെ 90 ശതമാനവും അറ്റുപോയ നിലയിലായിരുന്നു. ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നും ഇല്ലായിരുന്നു.
read also: മാദ്ധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം വി നികേഷ് കുമാര്‍
കോയമ്പത്തൂരിലേക്ക് പോകുന്നുവെന്നാണ് ദീപു വീട്ടിൽ പറഞ്ഞത്. ഇന്നലെ രാത്രി ഏഴരയോടെ വീട്ടില്‍ നിന്നും പുറപ്പെട്ട ദീപു നെയ്യാറ്റിൻകരയില്‍ നിന്നും തക്കലയില്‍ നിന്നും രണ്ടുപേർ ഒപ്പമുണ്ടാകുമെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ നിർണ്ണായമാകുകയാണ് സിസിടിവി ദൃശ്യങ്ങൾ. ഒരാള്‍ വാഹനത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇയാളായിരിക്കാം കൊലപാതകിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതൊരു ഭിന്നശേഷിക്കാരനാണെന്നും സൂചനയുണ്ട്.
ദീപുവിന്റെ കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ദീപുവിന്റെ കൈയില്‍ ഇത്രയും പണമുണ്ടെന്ന് അറിയുന്ന ആരോ ആണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കന്യാകുമാരി എസ്‌പി സുന്ദരവദനം പ്രതികരിച്ചു.
Post Your Comments