തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാനമത്സരം നാളെ കാര്യവട്ടത്ത് നടക്കുകയാണ്. ഈ അവസരത്തിൽ മഹേന്ദ്രസിംഗ് ധോണിയുടെ ഒരു നേട്ടത്തിനായി കേരളം കാത്തിരിക്കുകയാണ്. ഇന്ത്യയ്ക്ക് മാത്രമായി ഏകദിനത്തിൽ 10,000 റൺസ് എന്ന നേട്ടമാണ് ഒരേയൊരു റൺ അകലെ താരത്തിനെ കാത്തിരിക്കുന്നത്. ഈ നേട്ടം നാളെ കേരളത്തിൽ നടക്കുന്ന മത്സരത്തിൽ ധോണി സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കൂടാതെ മറ്റ് പല നേട്ടങ്ങളും ഈ മത്സരത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ഏകദിനത്തിൽ ടോസ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ലഭിച്ചാൽ അത് ചരിത്രമാകും. ഒരു ഉഭയകക്ഷി പരമ്പരയിൽ അഞ്ചു മൽസരങ്ങളിലും ടോസ് നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി കോഹ്‍ലി മാറും.അസ്‍ഹറുദ്ദീൻ, രാഹുൽ ദ്രാവിഡ്, മഹേന്ദ്രസിങ് ധോണി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റ് ഇന്ത്യൻ ക്യാപ്റ്റൻമാർ. കൂടാതെ ഇവിടെ ഇന്ത്യ ജയിച്ച് പരമ്പര സ്വന്തമാക്കിയാൽ നാട്ടിൽ തുടർച്ചയായി ആറാം പരമ്പര വിജയമാകും അത്.
Post Your Comments