ധാക്ക: അഴിമതിക്കേസില്‍ കുടുങ്ങിയ മുന്‍പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് തിരഞ്ഞെുപ്പില്‍ മത്സരിക്കാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ചാരിറ്റബിള്‍ ഫണ്ട് തിരിമറിയില്‍ കീഴ്ക്കോടതി ശിക്ഷവിധിച്ചതിനെ തുടര്‍ന്നാണ് മുന്‍പ്രധാനമന്ത്രിയും ബിഎന്‍പി നേതാവുമായ ഖാലിദ സിയയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് തിങ്കളാഴ്ച വിധിവന്നത്.
മൂന്നുതവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഖാലിദ വിവിധ അഴിമതിക്കേസുകളില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജയിയിലാണ്. വിധിയെ തുടര്‍ന്ന് ബിഎന്‍പി പ്രവര്‍ത്തകരും പോലീസും തമ്മില്‍ രീജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്.
Post Your Comments