പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലുള്ള ഫോട്ടോയ്ക്ക് കാളിദാസ് ജയറാം പോസ്റ്റ് ചെയ്ത പിച്ചക്കാരന്‍ കമന്റിന് ചുട്ടമറുപടിയുമായി നീരജ് മാധവ. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ ചെളി പുരണ്ട ബനിയനും ഐഫോണും പിടിച്ചു നില്‍ക്കുന്ന് ചിത്രത്തിനടിയിലായിരുന്നു കാളിദാസിന്റെ കമന്റ്. ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്നായിരുന്നു കമന്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമിലാണ് തന്റെ പുതിയ ലുക്ക് നീരജ് പോസ്റ്റ് ചെയ്തത്. അതിനടിയിലായിരുന്നു കാളിദാസന്‍ കമന്റ് ചെയ്തത്. എന്നാല്‍ കാളിദാസിന്റ ഈ പിച്ചക്കാരന്‍ കമന്റിന് നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ ,ഞാന്‍ ഇട്ടോളാം എന്നായിരുന്നു നീരജ് നല്‍കിയ മറുപടി.
പിക്‌സീറോ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ‘ക’ ആണ് നീരജ് മാധവിന്റെ പുതിയ ചിത്രം. നവാഗതനായ രജീഷ് ലാല്‍ വംശയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റൗഡിയാണ് കാളിദാസിന്റെ അടുത്ത് റിലീസ് ചിത്രം.
Post Your Comments