CinemaLatest NewsNewsIndiaEntertainmentKollywoodMovie Gossips

‘നച്ചത്തിരം നഗര്‍ഗിരത്’: പാ രഞ്‍ജിത്ത് ചിത്രത്തിൽ പ്രധാന വേഷത്തിൽ കാളിദാസ് ജയറാം, പ്രൊമൊ വീഡിയോ പുറത്ത്

ചെന്നൈ: പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമൊ വീഡിയോ പുറത്ത്. ചിത്രത്തില്‍ കാളിദാസ് ജയറാം ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ദുഷാര വിജയൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഹരികൃഷ്‍ണൻ, കലൈയരസൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കിഷോര്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സെല്‍വ ആര്‍.കെയാണ് ചിത്രസംയോജനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button