കൊച്ചി: തനിക്കെതിരായ മീ ടൂ ആരോപണം വ്യക്തിഹത്യയാണെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സ്ത്രീ വിഷയത്തില്‍ പേടിപ്പിച്ചാല്‍ പലരും പേടിക്കുമെന്നും എന്നാല്‍ താന്‍ ഭയക്കില്ലെന്നും രാഹുല്‍ പറഞ്ഞു. കുടുബാംഗങ്ങളോടൊപ്പം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അതേസമയം രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും, ആരോപണം ഉണ്ടാകുന്നതിന് രണ്ട് വര്‍ഷം മുമ്പ് തന്നെ രാഹുലിനെ പരിചയം ഉണ്ടെന്നും ദീപ പറഞ്ഞു. രാഹുലിന്റെ അമ്മയും ബന്ധുവും ജോലിക്കാരിയും ഉള്‍പ്പടെ നാലുപേരാണ് രാഹുലിനൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
അയ്യപ്പ ഭക്തരെ വേട്ടയാടുന്നത് പിണറായി അവസാനിപ്പിക്കണം.നവംബര്‍ 5, 15 തീയതികള്‍ക്കു മുമ്പ് തനിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. തനിക്കെതിരെ ഉയരുന്ന മീ ടു ആരോപണം ശബരിമലയുടെ പവിത്രതയ്ക്ക് എതിരായ തീവ്ര ഫെമിനിസ്റ്റ് നീക്കമാണ്. തരംതാണ പ്രവൃത്തിയാണിത്്. ശബരിമലയില്‍ യുവതികളായ ഫെമിനിസ്റ്റുകള്‍ പ്രവേശിച്ചാല്‍ വ്യാജ ആരോപണങ്ങളുടെ ബഹളമായിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതേസമയം തന്റെ പൗത്രനായ രാഹുല്‍ ഈശ്വറില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് മുത്തശ്ശി ദേവകി അന്തര്‍ജനം പറഞ്ഞു. രാഹുലിനെ കരി വാരിത്തേക്കാനോ, പിന്നില്‍നിന്ന് കുത്താനോ ശ്രമിക്കുന്നത് ശരിയല്ല. നവംബര്‍ അഞ്ചിന് നട തുറക്കുമ്പോള്‍ ശബരിമലയില്‍ ഉണ്ടാകുമെന്നും ദേവകി അന്തര്‍ജനം വ്യക്തമാക്കി.
Post Your Comments