കുവൈറ്റ് : പ്രവാസികൾക്ക് സന്തോഷിക്കാം. കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വെയ്സ്. ചൊവ്വാഴ്ച മുതല്‍ നവംബര്‍ അഞ്ചുവരെ ഇളവ് ലഭിക്കും. കൂടാതെ മുംബൈ വഴി ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവടങ്ങളിലേക്കുമുള്ള സിംഗിള്‍/ റിട്ടേണ്‍ ടിക്കറ്റുകള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എക്കൊണോമി, പ്രീമിയര്‍ ക്ലാസുകള്‍ക്കും ഇളവ് ലഭ്യമാണ്. ഓണ്‍ലൈനായോ മൊബൈല്‍ ആപ്പുവഴിയോ ട്രാവല്‍ ഏജന്‍സി വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
Post Your Comments