കാസര്‍കോട്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പാര്‍ട്ടി വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ കോണ്‍ഗ്രസിന്റെ അടിവേരറുക്കുന്നത് കാണേണ്ടിവരുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടി നശിക്കുമെന്നും അവരെ ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വാട്ടര്‍ ലൂ ആകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് തള്ളി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. ശബരിമലയിലെന്നല്ല എല്ലായിടത്തും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് രാഹുല്‍ പറഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്ക്കുമ്ബോഴാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
Post Your Comments