Latest NewsCricketSports

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഇന്ന് തലസ്ഥാന നഗരിയില്‍ എത്തും

കാര്യവട്ടം : ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിന മത്സരത്തിന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഒരുങ്ങിക്കഴിഞ്ഞു. സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ഏകദിനമാണു വ്യാഴാഴ്ച്ച നടക്കുക. . ഇതിനായി ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഇന്ന് തലസ്ഥാന നഗരിയില്‍ എത്തും.

രാജ്യാന്തര നിലവാരത്തിലുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നാണു സ്‌പോര്‍ട്‌സ് ഹബ്ബ്. അരലക്ഷം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടെങ്കിലും സ്‌ക്രീനുകള്‍ ഉള്ളതിനാല്‍ 42,000 പേര്‍ക്കാണു പ്രവേശനം നല്കുക. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ ടി20 മല്‍സരത്തില്‍ കനത്ത മഴ തോര്‍ന്ന് അരമണിക്കൂറിനുള്ളില്‍ മല്‍സരം നടത്തിയാണു സ്‌പോര്‍ട്‌സ് ഹബ് കയ്യടി നേടിയത്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മീഡിയ ബോക്‌സ് ആണു സ്‌പോര്‍ട്‌സ് ഹബിനുള്ളത്. കളിക്കാര്‍ക്കായുള്ള ലോക്കര്‍ റൂമുകള്‍ ,മൈതാനം കാണാവുന്ന രീതിയിലുള്ള കളിക്കാരുടെ മുറികള്‍, കോര്‍പറേറ്റ് ബോക്‌സുകള്‍ വിഐപി സീറ്റുകളുമടക്കം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കണ്‍വന്‍ഷന്‍ സെന്റര്‍, സ്‌പോര്‍ട്‌സ് അക്കാദമി, സ്‌പോര്‍ട്‌സ് കോര്‍ട്ടുകള്‍, ഒളിംപിക് നിലവാരത്തിലുള്ള സ്വിമ്മിങ് പൂള്‍, , കഫേ, മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെയുള്ള നിരവധി സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മൈതാനത്തിനു നടുവില്‍ അഞ്ചു പിച്ചുകളും പരീശീലനത്തിനായി നാല് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. മികച്ച നിലവാരം പുലര്‍ത്തുന്ന പിച്ച് എന്നാണ് ബിസിസിഐ ക്യൂറേറ്ററുടെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button