ശബരിമല മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് വധഭീഷണി. തന്നെ വധിക്കുമെന്ന് പറഞ്ഞ് കത്ത് ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് അദ്ദേഹം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതും ആചാരലംഘനത്തെ എതിര്‍ത്തതുമാണ് ഭീഷണിക്ക് കാരണമെന്ന് അനീഷ് നമ്പൂതിരി പരാതിയില്‍ പറയുന്നു.
തന്നെ കൊല്ലുമെന്ന് പറഞ്ഞ് അസഭ്യം നിറഞ്ഞ ഒരു കത്താണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ മരണസമയത്ത് തന്ത്രിക്ക് യഥാര്‍ത്ഥ ഈശ്വരനെ കാണാനാവുമെന്നും പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നല്‍കിയത്.ശബരിമലയില്‍ യുവതികള്‍ പ്രേവശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്തുണ നല്‍കുകയായിരുന്നു അനീഷ് നമ്പൂതിരി ചെയ്തത്. നടയടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്നായിരുന്നു അനീഷ് നമ്പൂതിരി പറഞ്ഞത്. ഇത് കൂടാതെ പരികര്‍മ്മികള്‍ നടത്തിയ നാമജപത്തിനും അദ്ദേഹം പിന്തുണ നല്‍കിയിരുന്നു. പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം ഉണ്ടാക്കിയില്ലെന്നും ഇതില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
https://youtu.be/qqe46_Nug9A
Post Your Comments