കണ്ണൂർ: പയ്യന്നൂർ കണ്ടം കാളിയിൽ പാലം നിർമ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്ത ലിജേഷിന് വധ ഭീഷണി.ലിജേഷിന് വധഭീഷണിയുണ്ടെന്നു മാതാവ് ലീലയാണ് ഒരു പ്രമുഖ ചാനലിനോട് വെളിപ്പെടുത്തിയത്. വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറി പി.പി പവിത്രൻ മൂന്ന് ദിവസത്തിനകം ലിജേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, സിഐ യുടെ മുന്നിൽ വെച്ചായിരുന്നു ഭീഷണിപ്പെടുത്തിയതെന്നും ലീല പറഞ്ഞു.
തങ്ങൾക്ക് മരിയ്ക്കാൻ പേടിയില്ലെന്നും ലിജേഷിനെ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തന്നെ കൊല്ലണമെന്നും ലീല പറയുന്നു. അവർ പറഞ്ഞാൽ അതുപോലെ ചെയ്യുന്നവരാണെന്നും പോലീസിന്റെ മുന്നിൽ വെച്ചാണ് ഈ ഭീഷണിയെന്നും അവർ പറയുന്നു. ഒരു നാടൊട്ടുക്ക് ഈ പാലത്തിന്റെ കാര്യത്തിൽ എതിർപ്പ് പറയുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments