കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്.പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ ജയിലില്‍ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താന്‍ ശേഷിയുള്ളവരാണ് തങ്ങളെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയെന്നും സ്വപ്ന പറഞ്ഞു.
തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ ആയിരുന്ന സമയത്താണ് തന്നെ ചിലര്‍ വന്ന് കണ്ടത്. അവര്‍ കാഴ്ചയില്‍ ജയില്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്നവരാണ്. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ താന്‍ പോകേണ്ടത് അട്ടക്കുളങ്ങര ജയിലിലേക്ക് തന്നെയാണ്. അവിടെ വച്ച് തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ സംരക്ഷണം വേണമെന്നാണ് സ്വപ്ന ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്ന ആവശ്യപ്പെട്ടത്.അന്വേഷണ ഏജന്‍സിയുമായി സഹകരിക്കരുതെന്ന് അവര്‍ പറഞ്ഞു. നവംബര്‍ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. തനിക്ക് സംരക്ഷണം വേണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ പറഞ്ഞത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും കോടതി ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹര്‍ജി നല്‍കി.
തന്റെ രഹസ്യമൊഴി മാധ്യമങ്ങള്‍ വഴിപുറത്തുവന്നിട്ടുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ജയിലില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്നുമാണ് കത്തില്‍ പറയുന്നത്.സംസ്ഥാന സര്‍ക്കാറിനെ ഉന്നതരുടെ പേരുകളാണ് സ്വപ്‌നയുടെ രഹസ്യ മൊഴിയില്‍ ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് സ്വപ്‌ന തന്റെ ജീവന്‍ അപകടത്തിലാണെന്ന വാദം കോടതിയിൽ വെച്ചതോടെ സർക്കാരിന് കൂടുതൽ പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്.
വധഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് അറിയിച്ചതിനെ തുടര്‍ന്ന് സ്വപ്നയ്ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കൊച്ചി അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെയും ഉന്നതപദവികളിലിരിക്കുന്ന ഉദ്യോഗസ്ഥരുടെയും പേരുകള്‍ പുതുതായി കേസിലേക്കു വരുമെന്ന സൂചനയാണ് രഹസ്യമൊഴിയിലുള്ളത്.
Post Your Comments