Latest NewsKerala

ലൈംഗികാധിക്ഷേപം നടത്തിയ നവാസ് ജാനേക്കെതിരെ പോസ്റ്റിട്ട ശ്രീജ നെയ്യാറ്റിൻകരയുടെ അക്കൗണ്ട് പൂട്ടിച്ചു

24 മണിക്കൂർ ഫേസ്‌ബുക്ക് തന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതായും ഇവർ പറഞ്ഞു.

തനിക്കെതിരെ നിരന്തരം വധഭീഷണിയും ലൈംഗികാധിക്ഷേപവും നടത്തിയ നവാസ് ജാനേ എന്ന ആള്‍ക്കും അയാളുടെ സുഹൃത്ത് ബിസ്മില്ല എന്ന ആള്‍ക്കുമെതിരെ പ്രതികരിച്ചതിന് തന്റെ അക്കൗണ്ട് പോലും പൂട്ടിച്ചതായി ആക്ടിവിസ്റ്റും വെല്‍ഫെയര്‍ പാര്‍ട്ടി നേതാവുമായ ശ്രീജ നെയ്യാറ്റിന്‍കര. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജയുടെ ആരോപണം. 24 മണിക്കൂർ ഫേസ്‌ബുക്ക് തന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതായും ഇവർ പറഞ്ഞു.

തനിക്കെതിരെ വധ ഭീഷണി മുഴക്കിയ ഇവർ നിരന്തരം അസഭ്യ വർഷങ്ങൾ നടത്തുന്നതായും ശ്രീജ പറയുന്നു. നേരത്തെ എന്തെങ്കിലും അരുതാത്തത് തങ്ങൾക്ക് സംഭവിച്ചാൽ തന്റെയോ അമ്മയുടേയോ 12 വയസുള്ള തന്റെ മകളുടെയോ അപകടത്തിന് കാരണം ബിസ്മില്ലാ എന്ന ആളാണെന്നു ശ്രീജ പറഞ്ഞിരുന്നു.

അവരുടെ പോസ്റ്റ് ഇങ്ങനെ,

‘സ്ത്രീകള്‍ക്കു നേരെ ലൈംഗികാധിക്ഷേപം നടത്തി കൊണ്ടിരിക്കുന്ന നവാസ് ജാനേയുടേയും അയാളുടെ സുഹൃത്ത് ബിസ്മില്ലയുടേയും അനുയായികള്‍ റിപ്പോര്‍ട്ടടിച്ച്‌ ബാന്‍ ചെയ്യിച്ച എന്റെ ഐ ഡി 24 മണിക്കൂറുകള്‍ക്കു ശേഷം ഫേസ്‌ബുക്ക് തുറന്നു തന്നു ….’

‘ഫാസിസം സംഘ് പരിവാറിന് മാത്രം വഴങ്ങുന്ന ഒന്നല്ല …
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവാസ് ജാനേ ബിസ്മില്ല എനീ രണ്ട്‌ ക്രിമിനലുകള്‍ ചേര്‍ന്ന് ഞങ്ങള്‍ രണ്ടു സ്ത്രീകള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ എന്തൊക്കെയാണെന്ന് ലൈവില്‍ പൊതുസമൂഹത്തോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു’.

എന്നാല്‍ ശ്രീജ ഫേസ്‌ബുക്ക് ലൈവ് ഇതുവരെ ഇട്ടിട്ടില്ല. ഇത് ഫാസിസത്തെ ഭയന്നാണോ എന്നാണ് കമന്റുകളില്‍ പലരും ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button