Jobs & VacanciesLatest News

ലൈഫ് മിഷന്‍: ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

ലൈഫ് മിഷനില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഒഴിവ്. യോഗ്യത: ബിരുദം, ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്തികകളില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ നിരാക്ഷേപപത്രവും അപേക്ഷയും വിശദമായ ബയോഡാറ്റയും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ലൈഫ് മിഷന്‍, റൂം നം. 603 ബി, സെക്രട്ടേറിയറ്റ് അനക്‌സ്-1, തിരുവനന്തപുരം എന്ന വിലാസത്തില്‍ നവംബര്‍ 12 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button