Latest NewsJobs & Vacancies

കമ്പനി സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകളില്‍ കരാര്‍ നിയമനം

കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറി തസ്തികയിലേക്ക് കമ്പനി സെക്രട്ടറിയായോ അസി. കമ്പനി സെക്രട്ടറിയായോ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. 30 നും 35നും ഇടയിലായിരിക്കണം പ്രായം. എ.സി.എസ് ഓടുകൂടിയ ബിരുദമാണ് യോഗ്യത. അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആ തസ്തികയില്‍ അഞ്ചുവര്‍ഷം പ്രവൃത്തിപരിചയം വേണം. പ്രായം 60 വയസില്‍ താഴെ. എം കോം ആണ് വിദ്യാഭ്യാസ യോഗ്യത. ഐ.സി.എ.ഐ/ഐ.സി.എം.എ ഇന്‍ര്‍മീഡിയറ്റ് പരീക്ഷ പാസ് അഭികാമ്യം.

ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് അഭിമുഖം നടത്തിയായിരിക്കും തിരഞ്ഞടുക്കുക. വെള്ളപേപ്പറില്‍ അപേക്ഷയോടൊപ്പം ബയോഡേറ്റ, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പി സഹിതം 15 ദിവസത്തിനുള്ളില്‍ അപേക്ഷകള്‍ അയക്കണം. കവറിന് പുറത്ത് ‘ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് കമ്പനി സെക്രട്ടറി/അക്കൗണ്ട്‌സ് ഓഫീസര്‍’ എന്ന് എഴുതിയിരിക്കണം. വിലാസം: മാനേജിംഗ് ഡയറക്ടര്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്, റൂം നമ്പര്‍ 400, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001.

shortlink

Related Articles

Post Your Comments

Related Articles


Back to top button