Latest NewsIndia

അ​മൃ​ത്സ​ര്‍ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആവശ്യമില്ല : ഹെെക്കോടതി

സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​മോ പ്ര​ത്യേ​ക സം​ഘ​മോ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നായിരുന്നു ആവശ്യം

ച​ണ്ഡി​ഗ​ഡ്:  പഞ്ചാബിലെ അ​മൃ​ത്സ​റില്‍ ദസ് റ ആഘോഷത്തിനിടെ ട്രെയിന്‍ വന്നിടിച്ച് 61 ഒാളം പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സിബിഎെ അന്വേഷണം ആവശ്യമില്ല എന്ന് പഞ്ചാബ് – ഹരിയാന ഹെെക്കോടതി വിധിച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഗു​രു​ഗ്രാം സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍ ദി​നേ​ഷ് കു​മാ​ര്‍ സമര്‍പ്പിച്ച ഹര്‍ജി ഹെെക്കോടതി തള്ളി. സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​മോ പ്ര​ത്യേ​ക സം​ഘ​മോ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം അനുവദിക്കണമെന്നും അ​ദ്ദേ​ഹം ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ദ​സ​റ ആ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യാ​തി​ഥിയായിരുന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ​ജോ​ത് കൗ​ര്‍ സിം​ഗിനെതിരേയും അന്വേഷണം വോണമെന്ന് ഹര്‍ജിയില്‍ ചേര്‍ത്തിരുന്നു. ഇത് കോ​ട​തി നി​രീ​ക്ഷി​ച്ചു. ന​വ​ജോ​ത് കൗ​റി​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി. പ്ര​ധാ​ന​മ​ന്ത്രി ര​ണ്ട് ല​ക്ഷം രൂ​പ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ​യും അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button