ചണ്ഡീഗഡ്: പഞ്ചാബിലെ അമൃതസറിൽ അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കള്ളക്കടത്ത് സംഘത്തെ പിടികൂടി അതിർത്തി സുരക്ഷാ സേന. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് പേരടങ്ങിയ സംഘത്തെയാണ് അതിർത്തി സുരക്ഷാ സേന പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 525 ഗ്രാം ഹെറോയിൻ അടങ്ങിയ പാക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. പഞ്ചാബ് പോലീസും, അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്.
അമൃതസറിലെ വിവിധ മേഖലകളിൽ ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപിപ്പിച്ചത്. ധനോൻ കലാൻ ഗ്രാമത്തിലൂടെ രണ്ട് പേർ ഡ്രോൺ വഴി ഹെറോയിൻ കടത്താൻ ശ്രമിക്കുന്നതാണ് സൈന്യം കണ്ടത്. പോലീസിനെ കണ്ടയുടനെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പിന്നീട് പിടികൂടുകയായിരുന്നു. തുടർന്ന് തിരച്ചിൽ ഊർജിതമാക്കിയതോടെയാണ് മൂന്നാമത്തെ വ്യക്തിയും പിടിയിലായത്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസവും അതിർത്തി വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ കള്ളക്കടത്ത് സംഘങ്ങൾ നടത്തിയിരുന്നു. എന്നാൽ, കൃത്യമായ ഇടപെടലുകളിലൂടെ ഈ ശ്രമങ്ങൾ അതിർത്തി സുരക്ഷാ സേന പരാജയപ്പെടുത്തുകയായിരുന്നു.
Also Read: നവകേരള സദസ്, ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാര്‍ക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’
Post Your Comments