ബെംഗളുരു: കേസിൽ പെട്ട വാഹനങ്ങൾ പോലീസ് സ്റ്റേഷന് സമീപം നിർത്തിയിടുന്നത് മൂലം ഉണ്ടാകുന്ന പൊല്ലാപ്പുകൾക്ക് തടയിടാൻ പോലീസ് രംഗത്ത്.
പിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാൻ സർക്കാർ 5 ഏക്കർ ഭൂമി അനുവദിച്ചു.
വഴിയരികിലും സ്റ്റേഷൻ പരിസരത്തും നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററികളും, മറ്റ് വസ്തുക്കളും മോഷണ ംപോകുന്നത് പതിവായതോടെയാണ് ഇത്തരമൊരു നടപടിയുമായി സർക്കാർ മുന്നോട്ട് വന്നത്.
Post Your Comments