Latest NewsKerala

മാളികപ്പുറം മേല്‍ശാന്തിയ്ക്ക് വധഭീഷണി

പന്തളം: മാളികപ്പപുറം മേല്‍ശാന്തിയ്ക്ക് വധഭീഷണി. പരികര്‍മ്മികളുടെ സമരത്തെ പിന്തുണച്ചതിനെ തുടര്‍ന്നാണ് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണിക്കത്ത് ലഭിച്ചത്. കത്തില്‍ അശ്ലീല പദപ്രയോഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഈശ്വരനെ നിന്റെ മരണ സമയത്ത് കാണാം എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. സന്നിധാനം പൊലീസില്‍ അനീഷ് നമ്പൂതിരി പരാതി നല്‍കിയിട്ടുണ്ട്. ശബരിമല അടച്ചിടാന്‍ തന്ത്രി കണ്ഠരര് രാജീവര് നിര്‍ദ്ദേശം നല്‍കിയത് വിവാദമായതിന് പിന്നാലെ തന്ത്രിക്ക് പിന്തുണയുമായി മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി രംഗത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button