ഇസ്ലാമാബാദ്: ഇന്ത്യയുടെ അതിര്‍ത്തി രാജ്യം കൂടിയായ പാക്കിസ്ഥാന്‍റെ ഇസ്രായേലുമായുളള രഹസ്യബന്ധത്തെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയായിലൂടെ ആരോപണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പാക്ക് പ്രസിഡന്‍റ് ആരിഫ് അല്‍വി നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്. ഇസ്രായിലുമായി രാജ്യത്തിന് യാതൊരുവിധ ഇടപാടുകളും ഇന്നേവരെ ഉണ്ടായിട്ടില്ലായെന്ന് ആരിഫ് പ്രതികരിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 25 ന് ടെല്‍ അവീവില്‍നിന്ന് ഒരു ബിസിനസ് ജെറ്റ് ഇസ്ലാമാബാദില് എത്തിയെന്നും പത്തുമണിക്കൂറിനുശേഷം ടെല്‍ അവീവിലേക്കു മടങ്ങിയെന്നും ഇസ്രേലി പത്രപ്രവര്‍ത്തകനായ അവി ഷാര്ഫാണു ട്വീറ്റ് ചെയ്തത്.
ഇതേതുടര്‍ന്ന് ഇസ്രയേലുമായുള്ള രഹസ്യബന്ധം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നത്. ഇതിനെതിരെ പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയും പ്രതികരിച്ചിരുന്നു. വ്യാജവും തെറ്റായതുമായ വാര്‍ത്തകളെ അതിന്‍റെ പ്രധാന്യം നന്‍കിയാല്‍ മതിയെന്നും ഇത്തരത്തിലുളള വാര്‍ത്തകളോട് പ്രതികരിക്കേണ്ട കാര്യമില്ലെന്നും ഷാ മഹമ്മൂദ് പറഞ്ഞു.
Post Your Comments