ന്യൂഡല്‍ഹി: റഫാല്‍ ആയുധ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് ശരദ് പവാര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍സിപി വിട്ട താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. അനുയായികള്‍ക്കൊപ്പം തന്റെ വസതിയിലെത്തിയ താരിഖിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചു. 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു ഈ തിരിച്ചുവരവ്. സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിട്ട ശരദ് പവാര്‍, പി.എ. സാങ്മ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് എന്‍സിപി സ്ഥാപിച്ച വ്യക്തിയാണ് അന്‍വര്‍ താരിഖ്.
പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 28നാണ് അദ്ദേഹം എന്‍സിപി വിട്ടത്. ബിഹാര്‍ കഠിഹാര്‍ മണ്ഡലത്തിലെ ലോക്സഭാംഗത്വവും രാജിവച്ചിരുന്നു. ബിഹാര്‍ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റു കൂടിയായ ഇദ്ദേഹം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഠിഹാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അദ്ദേഹം മല്‍സരിച്ചേക്കും. അന്‍വറിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കോണ്‍ഗ്രസ് ബിഹാര്‍ ഘടകം അറിയിച്ചതോടെയാണു മടങ്ങിവരവിനു ദേശീയ നേതൃത്വം അനുമതി നല്‍കിയത്.
Post Your Comments