Latest NewsIndia

ആശ്രമത്തിലെ അന്തേവാസിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ആള്‍ദൈവം അറസ്റ്റില്‍

ഡല്‍ഹിയിലും രാജസ്ഥാനിലുമുള്ള ആശ്രമങ്ങളില്‍ അന്തേവാസികളെ പീഡിപ്പിച്ചതായും പരാതിയുണ്ട്

ന്യൂഡല്‍ഹി: ആശ്രമത്തിലെ അന്തേവാസിയെ മാനഭംഗപ്പെടുത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്ത കേസിൽ ആൾദൈവം അറസ്റ്റിൽ. ദക്ഷിണ ഡല്‍ഹിയില്‍ ക്ഷേത്രം നടത്തുന്ന ദാതി മഹാരാജിനെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ അറസ്റ്റ് ചെയ്തത്.
ഇയാളുടെ ആശ്രമത്തിലെ അന്തേവാസിയായ സ്ത്രീ നല്‍കിയ കേസിലാണു ഫത്തേപുര്‍ ബേരി പൊലീസ് കേസെടുത്തത്.

കേസ് പിന്നീടു സിബിഐക്കു കൈമാറുകയായിരുന്നു. ദാതി മഹാരാജിന്റെ മൂന്നു സഹോദരന്മാര്‍, ഒരു സ്ത്രീ എന്നിവര്‍ക്കെതിരെയും കേസുണ്ട്. ദാതി മദന്‍ലാല്‍ എന്നും അറിയപ്പെടുന്ന ഇയാള്‍ ഡല്‍ഹിയിലും രാജസ്ഥാനിലുമുള്ള ആശ്രമങ്ങളില്‍ അന്തേവാസികളെ പീഡിപ്പിച്ചതായും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button