Latest NewsIndiaCrime

14 കാരിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ പോക്‌സോ കേസ്

മുംബൈ: മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. 14 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറുപത്തിമൂന്നുകാരനായ ഡോക്ടര്‍ക്കെതിരെ പോക്‌സോ ചുമത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചിരിക്കയാണ്.

ചികിത്സക്കായി അമ്മയോടൊപ്പം ഡോക്ടറുടെ വീട്ടിലെത്തിയതായിരുന്നു 14-കാരിയായ പെണ്‍കുട്ടി. പരിശോധനക്ക് ശേഷം തിരികെ മടങ്ങിയപ്പോഴാണ് വീടിന്റെ താക്കോല്‍ ഡോക്ടറുടെ വീട്ടില്‍ മറന്നുവെച്ച വിവരം ഇവര്‍ അറിയുന്നത്. തുടര്‍ന്ന് താക്കോല്‍ എടുക്കാനായി ഡോക്ടറുടെ വീട്ടിലേത്ത് പെണ്‍കുട്ടി പോയി. ഒറ്റക്ക് ഡോക്ടറുടെ വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button