കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീകൾക്കെതിരെ നീക്കവുമായി ജലന്ധർ രൂപത.
കോടതിയിൽ ഹാജരാക്കപ്പെട്ട രേഖയിൽ വൈരുദ്ധ്യം വന്നത് ബിഷപ്പിനെ സഹായിക്കാനാണെന്ന കന്യാസ്ത്രീമാരുടെ ആരോപണം കപട നാടകമാണെന്നും പൊതു സമൂഹത്തെ കബളിപ്പിക്കാനുള്ള തന്ത്രം ജനങ്ങൾ തിരിച്ചറിയുമെന്നും ജലന്ധർ രൂപത ആരോപിച്ചു.
അറസ്റ്റ് വൈകിപ്പിച്ചതും കുറ്റപത്രം നൽകുന്നത് നീട്ടിക്കൊണ്ടുപോയതുമെല്ലാം ഇതിന്റെ ഭാഗമായാണ് എന്നും സിസ്റ്റർ അനുപമ ആരോപിച്ചതിനു പിന്നാലെയാണ് ജലന്ധര്‍ രൂപത കന്യാ സ്ത്രീകള്‍ക്കെതിരെ രംഗത്ത് വന്നത്. ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അത്തരത്തിലുള്ള മെസേജുകൾ തങ്ങൾക്ക് ലഭിക്കുന്നതായും സിസ്റ്റർ അനുപമ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ കുറവിലങ്ങാട് മഠത്തില്‍ എത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭാംഗമായ കന്യാസ്ത്രീയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനപരാതി നല്‍കിയത്.
Post Your Comments