ആലപ്പുഴ: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവരെയും, തന്ത്രികുടുംബത്തിനെയും , രാജകുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ശബരിമലയില്‍ നടന്നത് പ്രാകൃതമായ സംസ്കാരമാണ്, അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കുന്നുവെന്നും മന്ത്രി പരിഹാസത്തോടെ പറഞ്ഞു.
ഇതിനു മുൻപും പന്തളം രാജകുടുംബത്തെ അധിക്ഷേപിച്ചു ജി സുധാകരൻ പറഞ്ഞത് വലിയ വാർത്തയായിരുന്നു. പന്തളത്തു കവലയിൽ കൂടി തോർത്ത് തോളിലിട്ട് നടന്നാൽ രാജാവാണ് താനെന്ന ചിന്ത ചിലർക്കുണ്ടാകുമെന്ന് രാജകുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ജി സുധാകരൻ പറഞ്ഞിരുന്നു. എത്രവലിയ രാഷ്ട്രീയ നേതാവായാലും ഭരണഘടനയ്ക്ക് എതിരെ വാള്‍ വീശിയാല്‍ കയ്യാമംവെക്കും .
രാജക്കാലത്തെ ഓര്‍മകളില്‍ ജീവിക്കുന്നവരാണ് ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞവര്‍ . സ്ത്രീകളുടെ കണ്ണുനീര്‍ ശബരിമലയില്‍ വീഴുത്തിയാല്‍ ഒരാളും രക്ഷപ്പെടില്ല . ഭരണഘടന നിലവില്‍ വന്നതിനു ശേഷം ജനിച്ചയാളും രാജാവാണ് എന്നാണു പറയുന്നതെന്നും സുധാകരന്‍ പറഞ്ഞു .
Post Your Comments