KeralaLatest News

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ വൈകീട്ട് അഞ്ചരയോടെയാണ് ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍

കോലഞ്ചേരി: രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടിമറ്റം കുമ്മനോട് ക്ഷേത്രക്കുളത്തില്‍ നിന്നുമാണ് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തിയത്.
അറയ്ക്കപ്പടി എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഗോഗുല്‍ ഗോപി (ഇടുക്കി)ബ്ലസന്‍ ജോസ് (തൃശൂര്‍) എന്നിവരാണ് മരിച്ചത്. രണ്ടാളും 20 വയസ് പ്രായം. രാത്രി 8.50 ഓടെയാണ് സംഭവം.

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ വൈകീട്ട് അഞ്ചരയോടെയാണ് ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ പോയത്. തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പഴ്‌സുകളും ഫോണുകളും കുളക്കരയില്‍ നിന്നും കണ്ടെടുത്തത്. റോഡരികില്‍ ഇവരുടെ ബൈക്കും പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button