News

കടലില്‍ കുളിക്കാനിറങ്ങി കാണാതായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും മൃതദേഹം കണ്ടെത്തി

ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് പനത്തുറ പൊഴിക്കരയില്‍ അഞ്ച് കുട്ടികളുടെ സംഘം കുളിക്കാനിറങ്ങിയത്

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍്തഥികളുടെ മൃതദേഹം കണ്ടെത്തി. പൂന്തുറയ്ക്കു സമീപം പനത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇതോടെ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായി. ബീമാപ്പള്ളി സ്വദേശികളും പ്ലസ് വണ്‍ വിദ്യാര്‍ഥികളുമായ നവാബ് ഖാന്‍,റമീസ് ഖാന്‍,ബിസ്മില്ലാ ഖാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അതേസമയം ഇബ്രാഹിം ബാദുഷ എന്ന വിദ്യാര്‍ത്ഥിയും അപകടത്തില്‍ മരിച്ചിരുന്നു

ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് പനത്തുറ പൊഴിക്കരയില്‍ അഞ്ച് കുട്ടികളുടെ സംഘം കുളിക്കാനിറങ്ങിയത്. തുടര്‍ന്ന് ശക്തമായ തിരയില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥികളെ കാണാതാവുകയായിരുന്നു. ഇബ്രാഹിം ബാദുഷ, മുക്താര്‍ എന്നീ വിദ്യാര്‍ത്ഥികളും അപകടത്തില്‍പ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കരയ്ക്കെത്തിച്ച ഇബ്രാഹിം ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. അതേസമയം മുക്താറിനെ അപകടസമയത്ത് സ്ഥലത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു.

പുതുവത്സരാഘോഷത്തിന് എത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അപകടങ്ങള്‍ പതിവായ പ്രദേശത്ത് ലൈഫ് ഗാര്‍ഡിന്റെ സേവനം ഏര്‍പ്പെടുത്തണമെന്ന് പ്രദേശവാസികള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടാില്ലെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button