തൃശൂര്‍: ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഐടിഐയിലെ വിദ്യാര്‍ഥികളായ എല്‍ദോ തോമസ്, അബ്ദുള്‍ സലാം എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട അതിരപ്പിള്ളിക്കു സമീപം പത്തംഗ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയ ഇവരെ കാണാതാവുകയായിരുന്നു. വളരെ വൈകിയാണ് ഇവരുടെ മൃതദേഹം ലഭിച്ചത്.
മുന്നറിയിപ്പ് അവഗണിച്ച് അപകട മേഖലയിലാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. പുഴയില്‍ വെള്ളം കുറവായിരുന്നെങ്കിലും കയത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥികളെ കാണാതാവുകയായിരുന്നു. അതേസമയം ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സ് അടക്കമെത്തി തെരച്ചില്‍ നടത്തിയെങ്കിലും യത്തില്‍ ഇറങ്ങി പരിശോധിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് വിശദമായ തിരച്ചില്‍ നടത്തിയപ്പോഴാണ് ഇരുവരുടേയും മൃതദേഹം ലഭിച്ചത്.
മൃതദേഹങ്ങള്‍ ചാലക്കുടി ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഇവരുടെ കൂടെയുണ്ടായിരുന്നു മറ്റ് വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണ്.
Post Your Comments