തിരുവനന്തപുരം: താന്‍ എന്തായാലും കുടുംബസമേതം ശബരിമലയില്‍ പോകും എന്ന പ്രസ്താവന തിരുത്തി ശ്രീപാര്‍വ്വതി. വിശ്വാസ പ്രമാണങ്ങളില്‍ കാലോചിതമായ മാറ്റമുണ്ടാകുന്ന കാലത്ത് ശബരിമലയിലേക്ക് പോകുമെന്നാണ് താന്‍ പറഞ്ഞത്. അതിവേഗമുണ്ടാകുന്ന മാറ്റം സമൂഹത്തിന്റെ സന്തുലിതാവസ്ഥ തകര്‍ക്കുമെന്നും ശ്രീപാര്‍വതി പറഞ്ഞു. ഒരു സമൂഹത്തിന്റെ ചിന്താഗതി തന്നെ മാറേണ്ടതുണ്ട്. അത്തരത്തിലൊരു മാറ്റത്തിന് വേണ്ടിയാണ് നാം ശ്രമിക്കേണ്ടതെന്നും,?അങ്ങനെയൊരു മാറ്റം വരുമ്പോള്‍ വിശ്വാസം ഉണ്ടെങ്കില്‍ ഞാനും പോകും അയ്യനെക്കാണാന്‍ എന്നായിരുന്നു ശ്രീപാര്‍വതിയുടെ വാക്കുകള്‍.
ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ എ.ബി.വി.പി നേതാവായ ആറ്റിങ്ങല്‍ സ്വദേശി ശ്രീ പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ യുവതി കുടുംബ സമേതം ശബരിമലയില്‍ പോകുമെന്ന പരാമര്‍ശം വിവാദമാവുകയും ചെയ്തു. ആര്‍.എസ്.എസ് പ്രചാരണ മാദ്ധ്യമമായ കേസരിയിലും ശ്രീപാര്‍വതിയുടെ നിലപാട് പ്രസിദ്ധീകരിച്ചിരുന്നു.സംഭവത്തിന് പിന്നാലെ സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് തനിക്ക് വധഭീഷണിയുള്ളതായി ശ്രീപാര്‍വ്വതിയെ ഉദ്ദരിച്ച് ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി.
Post Your Comments